Latest NewsNationalUncategorized
കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു

ന്യൂ ഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ സന്ദർശിച്ച് രോഗവ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ രോഗവ്യാപനവും മരണനിരക്കും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്തെ കൊറോണ വ്യാപനത്തിൽ നേരിയ കുറവുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധ ഒരു ലക്ഷം പിന്നിട്ടെങ്കിൽ 24 മണിക്കൂറിനിടെ 96982 പേർക്കാണ് രോഗം ബാധിച്ചത്. 446 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിൻറെ ഒടുവിൽ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കൊറോണ വ്യാപനം രൂക്ഷമായ ഡെൽഹിയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം മുപ്പത് വരെ തുടരും.