മയക്കുമരുന്ന് കേസ്, സിനിമാ താരങ്ങൾക്ക് തലവേദന, നിക്കി ഗിൽറാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസ് അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്കും.നിക്കി ഗിൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുകയാണ്.ഇന്നലെ കേസിൽ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.
ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യതയുമുണ്ട്.നടി രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.രാഗിണിയെ അറസ്റ്റ് ചെയ്തിന് പിന്നാലെ അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് നീളുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.
കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാട് ആരോപണവുമായി ബന്ധപെട്ടു അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്. എന്നാൽ ഇത്തരം ആരോപണങ്ങളിൽ അർഥമില്ലെന്നും,ലഹരി മാഫിയയുമായി യാതൊരുതരത്തിലുള്ള ബന്ധവുമില്ലെന്നും രാഗിണി ട്വീറ്റ് ചെയ്തിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമ മേഖലയിലെ 12 ഓളം പ്രമുഖർക്ക് കൂടി നോട്ടിസ് അയ്ക്കുമെന്നാണ് സൂചന.