CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കോവിഡ് രോഗികൾക്കും വോട്ട് നഷ്ടമാകില്ല; പരിഹാരം ഇങ്ങനെ.

തിരുവനന്തപുരം: കൊവിഡ് രോഗികൾക്ക് വോട്ട് മുടങ്ങില്ല. വോട്ടുചെയ്യാനുള്ള നിയമവുമായി ബന്ധപ്പെട്ട സർക്കർ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലു ള്ളവർ ക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊ രു ക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറുവരെയു ള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.

കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വർക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളിൽ കൊവിഡ് ബാധിച്ചവർ ക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഇതിനായി ഏർപ്പെടുത്തും.കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button