ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച യുവാവിന് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയില്‍ കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പോലീസ് . ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചതിനാലാണെന്ന് യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍ . ഞായറാഴ്ച രാത്രി 1.45 നാണ് അപകടം നടന്നത്.
പുണെ സ്വദേശിയായ സതിഷ ഗുലെ (34) ആണ് യാത്രയില്‍ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നവര്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് അപകടത്തില്‍ പെട്ട കാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.
മഹാരാഷ്ട്രയിലെ ഉയരം കൂടിയ കൊടുമുടിയായ കല്‍സൂബായിലേക്ക് ട്രെക്കിന് പുറപ്പെട്ടതായിരുന്നു ഇവര്‍. കോട്ടുലില്‍ നിന്ന് അകോലെയിലേക്ക് വേണ്ടിയാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പാലം മുങ്ങി അപകടാവസ്ഥയിലായ വഴിയില്‍ ഗതാഗതം മുടങ്ങിയിരുന്നു . ഇത് സംബന്ധിച്ച് അറിയിപ്പുകളുടെ അഭാവമാണ് അപകട കാരണം