Kerala NewsLatest News
സില്‍വര്‍ ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും- മന്ത്രി വി.അബ്ദു റഹിമാന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദു റഹിമാന്‍. ഭൂമി ഏറ്റെടുക്കല്‍, വിദേശ ഫണ്ട് സമാഹരണം, എന്നിവക്കുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അങ്കമാലി ശബരീപാത നിര്‍മാണത്തില്‍ സംസ്ഥാനം പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇനി വരേണ്ടത് കേന്ദ്രത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ നഞ്ചന്‍കോട് പാത എന്ന് യാഥാര്‍ത്ഥ്യമാകും എന്ന് പറയാനാകില്ല. ഇതില്‍ നിരവധി വിഭാഗത്തിലുളള അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.