കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യന്റെ അമേരിക്കന്‍ യാത്രയുടെ അടിവേരുകൾ ചികയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം നടത്തിയ അമേരിക്കന്‍ യാത്രയുടെ അടിവേരുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ചികിത്സക്കായി വിദേശത്ത് പോയി എന്നാണു പറഞ്ഞിരുന്നതെങ്കിലും, ഇത് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിയമസഭയിലും വിവരാവകാശപ്രകാരവും ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇക്കാര്യത്തിൽ മറുപടി നൽകാനും തയ്യാറായിരുന്നില്ല. ഇതിനിടെയാണ്. വിദേശ കമ്പനികളുമായി ബന്ധപ്പെട്ട കരാറുകളും, മുഖ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണ്ണക്കടുത്ത കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധവും പുറത്തുവരുന്നത്.
കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ തന്നെ സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലെ ഉന്നതർ പ്രോട്ടോകോളുകൾ ലംഘിച്ചു വിദേശ നയതന്ത്ര പ്രതിനിധികളുമായി അനധികൃത ബന്ധം പുലർത്തിയിരുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി ചികിത്സയക്ക് വേണ്ടിയാണ് പോയതെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും, വിവിധ തലത്തിലുള്ള സംഘടനകൾ, കമ്പനി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിരുന്നതായിട്ടുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 2018 ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി രണ്ടുതവണ അമേരിക്കയിലെത്തിയ പിണറായി വിജയന്‍ 30 ദിവസം അവിടെ ചെലവിട്ടിരുന്നു.