കേരളത്തിലെ സിനിമ-ലഹരിക്ക് പൂട്ടിടാൻ കേന്ദ്ര നാർക്കോട്ടിക് ബ്യുറോ ; അന്വേഷണം ബിനീഷിലേക്കും. സ്വർണ്ണവും ലഹരിയും പെണ്ണും സിനിമാക്കാരുടെ കയ്യിലെന്ന് റിപ്പോർട്ട്

ബെംഗളൂരു മയക്കുമരുന്നുകേസിൽ കേരളത്തിലെ സിനിമ മേഖലയെയും രാഷ്ട്രീയക്കരെയും തൂക്കാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. NCB യുടെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു . കുടുങ്ങാൻ പോകുന്നത് കേരളത്തിലെ സിനാമാ രംഗത്തെ യുവ താരങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കളും ആയിരിക്കും. കേരളത്തിലെ ലഹരി മാഫിയയുടെ പ്രധാന താവളം കേരളത്തിലെ സിനിമ ലോകം താനെയാണ് എന്ന് വ്യക്തമാക്കുന്ന ചില പ്രതികരണങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട് .. അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നൽകിയതും ലഹരിമരുന്ന് വാങ്ങിയവവരും സിനിമാമേഖലയിൽ നിന്നുള്ളവരാണ് എന്നാണു പുറത്ത് വരുന്ന റിപോർട്ടുകൾ . കൂടുതൽപ്പേർ അറസ്റ്റിലാകാനുണ്ടെന്ന് എൻ.സി.ബി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ഉദ്യോഗസ്ഥരുടെ പ്രധാന നോട്ടപുള്ളിയാകും.. ബിനീഷ് കോടിയേരി പണം നൽകിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. ഇതാവും ബിനീഷിലേക്കുള്ള കൊടിവള്ളി ..സീരിയൽനടി അനിഘയാണ് ഒന്നാംപ്രതി. രണ്ടാംപ്രതി മുഹമ്മദ് അനൂപിനും മൂന്നാംപ്രതി പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും സിനിമാമേഖലയിലുൾപ്പെടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എൻ.സി.ബി. ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. അനൂപിന് ഹോട്ടൽ ബിസിനസിന് പണം നൽകിയവരെക്കുറിച്ചും അന്വേഷിക്കും.
കേരളത്തിലെ സ്വർണക്കടത്തുകേസിലെ പ്രതികളുമായി അനൂപിന് ബന്ധമുള്ളതിന്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എൻ.സി.ബി. അറിയിച്ചു. എന്നാൽ, അറസ്റ്റിലായവർ നൽകിയ മൊഴികൾ കേരളത്തിലെ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് നീളുന്നു എന്നതാണ് വ്യക്തമാകുന്നത് . മൊഴികൾ രേഖപ്പെടുത്തിയ ഏജൻസികൾ ഉടൻ കേരളത്തിലുള്ള പലർക്കും നോട്ടീസ് അയക്കും. ബെംഗളൂരുവിൽ നേരിട്ട് ഹാജരാവണമെന്നാവും നോട്ടീസ്. ബാക്കിനടപടികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടനുണ്ടാവും. കേരളത്തിൽനിന്ന് അറസ്റ്റുണ്ടാവാനും സാധ്യതയുണ്ട്.
ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണം വ്യാപിച്ചു കേന്ദ്ര നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി). സംഘത്തിന്റെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിൽനിന്ന് ഉള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലും ബംഗളൂരുവിലും ഉള്‍പ്പെടെ കോടികളുടെ ലഹരി ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
കൊച്ചിയില്‍ അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങളും സംഘം തേടുന്നുണ്ട്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നീക്കമെന്നും അറിയുന്നു.
അതേസമയം, മുൻകാലങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവാദത്തിലായിട്ടുള്ള സിനിമാക്കാർ തന്നെയാണ് അനൂപ് ബന്ധത്തിന്റെ പേരിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതെന്നാണ് സൂചന.അനൂപിനുവേണ്ടി പണം മുടക്കുന്നവരെയും ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നവരെയും പിടികൂടുന്നതിനുള്ള നീക്കങ്ങളാണു സംഘം നടത്തിവരുന്നത്. കേസില്‍ അനൂപ് ഉള്‍പ്പെടെയുള്ള പ്രതികളെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണു സൂചനകള്‍. ഇടപാടുകളില്‍ ഇയാള്‍ക്കുവേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഇയാള്‍ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായി എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. മൂന്നാറില്‍ ഇരുന്നൂറോളം ഏക്കര്‍ വസ്തുക്കച്ചവടത്തിലാണ് ഇയാള്‍ ഇടനിലക്കാരനായതെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. ഇതു സംബന്ധിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നും പറയുന്നു .
നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തില്‍ കേരളത്തിലെ സിനിമ പ്രവര്‍ത്തകരാണു പണം മുടക്കിയിരിക്കുന്നത് എന്ന വിവരവും പുറത്ത് വരുന്നു .