ന്യൂഡല്‍ഹി: പൊതുജങ്ങളുടെ പരാതികള്‍ക് ഇനി വേഗത്തില്‍ പരിഹാരം ഉണ്ടാകും. ഇതിനായി പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുകയാണ് .
പരാതി ലഭ്യമാകുന്നതിനനുസരിച് 45 ദിവസത്തിനുള്ളില്‍ പരാതിയില്‍ തീര്‍പ്പുകല്പിക്കണം എന്നാണ് നിര്‍ദ്ദേശം .ഇതുവരെ പരാതി ലഭിച്ചാല്‍ 60 ദിവസത്തിനകം തീര്‍പ്പുകല്പിക്കണം എന്നായിരുന്നു .
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോവിഡുമായി ബദ്ധപ്പെട്ട പരാതികള്‍ക് മുഗണന നല്‍കി മൂന്ന് ദിവസത്തിനകം പരിഹാരം കാണണമെന്നും ഉത്തരവില്‍ പറയുന്നു .
അതേ സമയം ഈ വര്‍ഷം 12 ലക്ഷം പരാതികള്‍ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.