യു.പിയില്‍ മുസ്ലിം വയോധികനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കല്ലു, ആദില്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് അബ്ദുസ്സമദ് എന്നയാളെ മര്‍ദിക്കുന്ന വിഡിയോ പുറത്തായത്. തന്നെ ഏതാനും പേര് തട്ടിക്കൊണ്ടുപോയി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുസ്സമദ് പറഞ്ഞിരുന്നു. എന്നാല്‍, പ്രവര്‍ത്തനരഹിതമായ മന്ത്രത്തകിട് വിറ്റതിനാണ് പ്രതികള്‍ ഇയാളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രധാന പ്രതിയായ പര്‍വേഷ് ഗുജ്ജറിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
‘പര്‍വേഷിനൊപ്പം കല്ലു, പോളി, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. പ്രതികളും സമദും തമ്മില്‍ നേരത്തെ ബന്ധമുണ്ട്. സമദ് ഇവര്‍ക്ക് മന്ത്രത്തകിട് വിറ്റിരുന്നു. ഇത് വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രകോപിതരായ പ്രതികള്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു’ -ഗാസിയാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞദിവസം പ്രചരിച്ച വിഡിയോയില്‍ ഒരാള്‍ സമദിനെ തല്ലുന്നതും താടി മുറിക്കുന്നതും കാണാം. ഇതിന് പിന്നാലെ പ്രാദേശിക സമാജ്വാദി പാര്‍ട്ടി നേതാവിനൊപ്പം ഇദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.
‘പള്ളിയില്‍ പോകുേമ്ബാള് ഒരാള്‍ ഓട്ടോറിക്ഷയുമായി വന്ന് ലിഫ്റ്റ് നല്കി. പിന്നീട് രണ്ടുപേര്‍ കൂടി അതില്‍ കയറി. എന്നിട്ട് അവര്‍ എന്നെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തല്ലി. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. അവര്‍ എന്‍െറ മൊബൈല്‍ എടുത്തു. കത്തിയെടുത്ത് താടി മുറിച്ചു’ -കണ്ണീരൊഴുക്കി സമദ് ലൈവില്‍ പറഞ്ഞു.
‘മറ്റു മുസ്ലിംകള് ആക്രമിക്കപ്പെടുന്നതിന്‍െറ ഒരു വീഡിയോ അവര്‍ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്ബ് നിരവധി മുസ്ലിംകളെ കൊന്നതായി അവര്‍ പറയുന്നുണ്ടായിരുന്നു’ -സമദ് കൂട്ടിച്ചേര്‍ത്തു.