Latest NewsNationalNewsUncategorized
ആശിഷും താനും സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു; സീതാറാം യെച്ചുരിയുടെ മകൻ ആശിഷ് യെച്ചുരിയെ അനുസ്മരിച്ച് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ.
ആശിഷും താനും കോളേജിൽ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നുവെന്നും, കോളേജ് ഇലക്ഷനിൽ ആശിഷ് തന്നോടൊപ്പമായിരുനെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടുമില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന അദ്ദേഹം സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു.
വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേൾക്കുന്നതെന്നും ആശിഷിനെ അനുസ്മരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.