Latest NewsNationalNews
മീരാബായ് ചാനുവിന് വെള്ളി; ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയും മെഡല്‍ പട്ടിക തുറന്നു
ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയും മെഡല്‍ പട്ടിക തുറന്നു. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു വെള്ളി സ്വന്തമാക്കിയതോടെയാണ് ഇന്ത്യ മെഡല്‍ പട്ടിക തുറന്നത്.
ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. ഇതോടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ കരസ്ഥമാക്കുന്നത്.
വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലും സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും ചാനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും താരം കീഴടക്കി.