വീട്ടിൽ നിന്നും ചാർജ് ചെയ്തിട്ട് ഇറങ്ങിക്കോളൂ ;എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർബാങ്ക് ഉപയോഗം നിരോധിക്കാനൊരുങ്ങുന്നു
വിമാനത്തിന്റെ സുരക്ഷയെ മുൻനിർത്തി, എമിറേറ്റ്‌സ് വിമാന കമ്പനികൾ വിമാനങ്ങളിൽ പവർബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം ഒക്‌ടോബർ 1 ബുധനാഴ്‌ച മുതൽ പുനഃചാർജ് ചെയ്യാവുന്ന ബാറ്ററികളായ പവർബാങ്കുകൾ ഉപയോഗിക്കുന്നതു അനുവദിക്കില്ല.
സുരക്ഷാ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് എമിറേറ്റ്‌സ് ഈ കടുത്ത നടപടിയെടുത്തത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രായോഗിക നടപടിയുടെ ഭാഗമാണിത്. നിലവിൽ, പവർബാങ്കുകൾ ചെക്ക് ഇൻ ലഗേജിൽ അനുവദിക്കില്ല. എന്നാൽ, കാബിൻ ബാഗേജിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്. പുതിയ നിയമപ്രകാരം, ഒക്‌ടോബർ 1 മുതൽ ചില നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പവർബാങ്കുകൾ മാത്രം കാബിൻ ബാഗേജിലൂടെ കൈവശം വഹിക്കാൻ അനുവാദമുണ്ടാകും. എന്നാൽ വിമാനത്തിനകത്ത് അതുപയോഗിക്കാൻ അനുമതിയില്ല.
കാബിൻ ബാഗേജിലുളള പവർബാങ്കുകൾ സീറ്റിന്റെ മുൻവശത്തുള്ള പോക്കറ്റിലോ, മുന്നിലുള്ള സീറ്റിന്റെ അടിയിൽ വച്ചിരിക്കാനും നിർദ്ദേശിക്കുന്നുണ്ട്. “വിശദമായ സുരക്ഷാ വിലയിരുത്തലിന് ശേഷം, പവർബാങ്കുകളുടെ ഉപയോഗത്തിൽ നിന്ന് സംഭവിക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി എമിറേറ്റ്‌സ് ശക്തമായ നടപടികൾ സ്വീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യാത്രക്കാർ പവർബാങ്കുകൾ കൂടുതൽ ഉപയോഗിക്കുകയാണ്. ഇതോടൊപ്പം തന്നെ വിമാനങ്ങൾക്കുള്ളിൽ ലിഥിയം ബാറ്ററികൾ സംബന്ധിച്ച അപകടങ്ങൾ പ്രതീക്ഷിക്കാത്തതുപോലെ വർധിച്ചിരിക്കുന്നു.”എന്നും എമിറേറ്റ്‌സിന്റെ പ്രസ്താവനയിഷ പറയുന്നു.
Tag: Charge at home and get off; Emirates plans to ban power bank use on flights