keralaKerala NewsLatest News

ചാർലി കിർക് വധം; കൊലയാളി ഇടതുപക്ഷ അനുഭാവി, കൊലപാതകത്തിനു പിന്നിലെ കാരണം തേടി അമേരിക്കയിൽ ചർച്ച സജീവം

അമേരിക്കയിലെ ചാർലി കിർക് വധവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയാണെന്ന് ആരോപിച്ച അദ്ദേഹം, പ്രതി ഏറെ നാളായി ഒരു ട്രാൻസ്‌ജെൻഡറുമായി പ്രണയത്തിലായിരുന്നുവെന്ന വാദവും ഉന്നയിച്ചു. കോക്സ് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലെ ഈ പരാമർശങ്ങൾ അമേരിക്കയിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

ചാർലി കിർകിനെ വധിച്ചതിൽ പൊലീസ് കസ്റ്റഡിയിലുള്ളത് 22 കാരനായ ടൈലർ റോബിൻസണാണ്. അദ്ദേഹത്തിനെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് കോക്സ് വ്യക്തമാക്കി. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ റോബിൻസണിന്റെ ട്രാൻസ്‌ജെൻഡർ ബന്ധമാണ് കാരണമാകാമെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

ബുധനാഴ്ച ഉട്ടാ സർവകലാശാലാ ക്യാംപസിലെ പൊതുപരിപാടിക്കിടെ ആയിരുന്നു കിർക് കൊല്ലപ്പെട്ടത്. യുവ വലതുപക്ഷ സംഘടനയായ ടേണിങ് പോയിൻറ് യുഎസ്എയുടെ സ്ഥാപകനായ കിർക്, ട്രാൻസ്‌ജെൻഡർ വിരുദ്ധ നിലപാടുകൾ ശക്തമായി പ്രചരിപ്പിച്ച വ്യക്തിയായിരുന്നു. മിനിയാപൊളിസിലെ സ്കൂളിന് സമീപം നടന്ന വെടിവെയ്പ്പിൽ രണ്ട് കുട്ടികൾ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൊലയാളി ട്രാൻസ്‌ജെൻഡറാണെന്ന് കിർക് ആരോപിച്ച പ്രസ്താവനകൾ നേരത്തെ തന്നെ വിവാദമായിരുന്നു.

Tag: Charlie Kirk murder; The killer was a leftist sympathizer, and there is active discussion in America about the motive behind the murder

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button