സിപിഐഎമ്മിന്റെ “പെണ് പ്രതിരോധം” സംഗമത്തില്‍ പങ്കെടുത്ത് നടി റിനി ആന്‍ ജോര്‍ജ്

സിപിഐഎമ്മിന്റെ “പെണ് പ്രതിരോധം” സംഗമത്തില്‍ പങ്കെടുത്ത് നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും ചെറുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് റിനി വേദിയിലെത്തിയത്. പരിപാടിയില്‍ സംസാരിച്ച സിപിഐഎം നേതാവ് കെ. ജെ. ഷൈന്‍, പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് അഭ്യര്‍ഥിച്ചു.
റിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. “സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുന്നതില്‍ രാഷ്ട്രീയം ഇല്ല” എന്നാണ് റിനി മുൻപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
“ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോടെയാണ് നില്‍ക്കുന്നത്. ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന മാനസിക ഭയം ഉണ്ട്. എന്നിരുന്നാലും സ്ത്രീകള്‍ക്കുവേണ്ടി ഒരക്ഷരം എങ്കിലും പറയേണ്ടതിന്റെ ഉത്തരവാദിത്വം കാരണം തന്നെ ഇവിടെ വരാന്‍ തീരുമാനിച്ചു,” എന്നാണ് റിനി പറഞ്ഞത്.
സമീപകാലത്ത് സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ സിപിഐഎം നേതാവ് കെ ജെ ഷൈന്‍, റിനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്താനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞു. പരിപാടി മുന്‍മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു.
Tag: Actress Rini Ann George participates in CPI(M)’s “Women’s Defense” rally