സില്‍വര്‍ ലൈന്‍; ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും.
തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
പതിനൊന്നു ജില്ലകളിലായി 955.13 ഹെക്ടര്‍ ഭൂമിയാണ് അര്‍ധ അതിവേഗ റെയില്‍പ്പാത അതായത് സില്‍വര്‍ ലൈനിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. റവന്യൂവകുപ്പാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സര്‍വേ നമ്പറുകള്‍ പ്രസിദ്ധീകരിച്ചത്.
സില്‍വര്‍ ലൈനിനായി തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു വരെ നിലവിലുള്ള പാളത്തിനു പുറമേ 540 കിലോമീറ്ററില്‍ പാതയൊരുക്കാനാണ് റവന്യൂ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ കിഫ്ബി വായ്പയില്‍ നല്‍കാന്‍ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
പദ്ധതിക്കായി റെയില്‍വേ ബോര്‍ഡില്‍ നിന്നുള്ള അനുമതിയും സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും കലക്ടര്‍മാരുടെ ശുപാര്‍ശയും അനുസരിച്ചായിരിക്കും മറ്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക.