Kerala NewsLatest News
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
ഇടുക്കി: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ഇടുക്കി, തിരുവനന്തപുരം അതിര്‍ത്തികളിലാണ് പ്രധാന പരിശോധന നടക്കുന്നത്. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന കര്‍സനമായി തുടരുകയാണ്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളില്‍ ആണ് പരിശോധന.
പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് എന്നിവരാണ്് പരിശോധന നടത്തുന്നത്. രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമെ പ്രവേശനാനുമതിയൊളളൂ. തിരുവനന്തപുരം അതിര്‍ത്തിയായ ഇഞ്ചിവിളയിലും ഇതേ രീതിയില്‍ തമിഴ്നാട് പരിശോധന തുടങ്ങി. കൂടുതല്‍ ഉദ്യോഗസ്ഥരെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.