ദില്ലി: രാജ്യം നാളെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നാളെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷങ്ങളും പിന്നിടും.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളും നാളെ ചെങ്കോട്ടയില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് വേണ്ടി സേവനം അര്‍പ്പിച്ചവര്‍ക്കായുള്ള പോലീസ് സൈനിക മെഡലുകള്‍ നല്‍കും.
അതിന്റെ ഭാഗമായി ഇന്ന് രാഷ്ട്രപതി മെഡലുകള്‍ പ്രഖ്യാപിക്കും. എല്ലാ വര്‍ഷത്തെയും സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ ജനതയെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി ഓരോ പ്രഖ്യാപനവും നടത്തുന്നത്. അത്തരത്തില്‍ ഇത്തവണത്തെ ചടങ്ങുകളിലും അദ്ദേഹം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ.
അതേസമയം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിനും നാളെ തുടക്കമാകും. മഹോത്സവത്തിന്റെ ഭാഗമായി 1800 പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.