ചെന്നൈയിലെ മൃഗശാലയിൽ കോവിഡ് ബാധിച്ച് സിംഹം ചത്തു
ചെന്നൈ: വണ്ടലൂർ സുവോളജിക്കൽ പാർക്കിലെ ഒമ്ബത് സിംഹങ്ങൾക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ൈവകീട്ട് കോവിഡ് ബാധിക്കപ്പെട്ട ലീല എന്ന ഒമ്ബതു വയസ്സുള്ള പെൺസിംഹം ചത്തു. ഇതേ തുടർന്ന് ബാക്കിയുള്ള 11 സിംഹങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒമ്ബത് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത്.
വിശപ്പില്ലാതെ സിംഹങ്ങൾ അവശനിലയിൽ കാണപ്പെടുന്നതായി മൃഗശാല അധികൃതർ അറിയിച്ചു. സമ്ബർക്കമൊഴിവാക്കുന്നതിന് സിംഹങ്ങളും കുരങ്ങുകളും ഉൾപ്പെടെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. മേയ് 26 മുതൽ പാർക്ക് അടച്ചിട്ടിരിക്കയാണ്. പ്രത്യേക സാഹചര്യത്തിൽ മൃഗശാലയിലെ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. സിംഹങ്ങൾക്ക് രോഗം ഏത് വിധേനയാണ് പടർന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇൗയിടെ ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു.