കത്വയില്‍ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയം മാത്രം നോക്കി പ്രതികരിച്ചവര്‍ കേരളത്തിലുണ്ടായിരുന്നു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: അടുത്തിടെ ഡി.വൈ.എഫ്.ഐയെ പ്രതിരോധത്തിലാക്കിയ രണ്ട് കേസായിരുന്നു സ്വര്‍ണക്കടത്തും വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊലപാതകവും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പക്ഷെ, ഇയാളുടെ പാര്‍ട്ടി അടുപ്പം സി പി എമ്മിന് തലവേദനയായി. എന്നാല്‍, വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അര്‍ജുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ഇതോടെ, പാര്‍ട്ടിക്കെതിരെ നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇവര്‍ രണ്ടു പേരും ചെയ്ത തെറ്റിന് പാര്‍ട്ടിയെ കരിവാരിത്തേയ്ക്കുന്നത് ശരിയല്ലെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.
ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. മുമ്ബ് കത്വവയിലും ഉന്നാവയിലും പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപെടുത്തിയ സമയത്തും കേരളത്തില്‍ പലരും ഇതുപോലെ രാഷ്ട്രീയം നോക്കി മാത്രമായി അഭിപ്രായം പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന താരം ഈ പ്രവണത ശരിയല്ലെന്നും പറയുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന് അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെയോ സംഘടനയെയോ വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
വാളയാര്‍ മുറിവ് ഉണങ്ങും മുമ്ബേ ഇടുക്കി ജില്ലയിലെ വണ്ടി പെരിയാര്‍ എന്ന സ്ഥലത്തെ 6 വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകം വളരെ വേദനിപ്പിക്കുന്നതാണ്. പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസിയായ യുവാവിനെ police അറസ്റ്റും ചെയ്തു. ഇതിനു മുമ്ബ് സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ടു അര്‍ജുന്‍ എന്ന യുവാവിനേ അറസ്റ്റ് ചെയ്തിരുന്നല്ലോ. പക്ഷെ ഈ രണ്ടു സംഭവത്തിലും പ്രതികള്‍ DYFI പ്രവര്‍ത്തകര്‍ ആയിപോയി എന്ന കാരണത്താല്‍ ആ പ്രസ്ഥാനത്തെ അനാവശ്യമായി കരിവാരി തേക്കുന്ന രീതിയില്‍ കുറെ posts, comments കാണുകയുണ്ടായി. അത് ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമര്‍ശിക്കുന്നത് ശരിയല്ല. എന്ത് തെറ്റ് ചെയ്യുമ്ബോഴും ഇരയുടെയും, പ്രതിയുടെയും മതം , വിശ്വസിക്കുന്ന പാര്‍ട്ടി ഇതൊക്കെ നോക്കി മാത്രം കമന്റ്സിലൂടെ തമ്മിലടിക്കുന്ന പ്രവണത കേരളത്തില്‍ കൂടി വരുന്നു. ഇത് ശരിയല്ല. പകരം പ്രതികള്‍ ചെയ്ത തെറ്റിനെ മാത്രം എതിര്‍ക്കുക. ഇവനെപോലെയുള്ളവന്മാര്‍ക്ക് നല്ല ശിക്ഷ കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുക.
മുമ്ബ് കത്വവയിലും ഉന്നാവയിലും പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപെടുത്തിയ സമയത്തും കേരളത്തില്‍ പലരും ഇതുപോലെ രാഷ്ട്രീയം നോക്കി മാത്രമായി അഭിപ്രായം പറഞ്ഞിരുന്നു. ഇതൊന്നും ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെയോ , സംഘടനയെയോ വിമര്‍ശിക്കുന്നത് ശരിയല്ല. (വാല്‍കഷ്ണം …..എല്ലാ മതത്തിലും എല്ലാ പാര്‍ട്ടിയിലും ഉണ്ടാവും ഇങ്ങനത്തെ കുറെ ക്രിമിനല്‍ സ്വഭാവം ഉള്ള മനുഷ്യര്‍ ..അവരെ ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതിന് പകരം പ്രതികളുടെ പാര്‍ട്ടിയും മതവും ചികഞ്ഞു പോവുന്ന രീതിയോട് പുച്ഛം മാത്രം .) ക്രൂരമായി കൊലചെയ്യപ്പെട്ട വണ്ടി പെരിയാറിലെ കുട്ടിക്ക് പ്രണാമം. യഥാര്‍ത്ഥ പ്രതികള്‍ക്ക് അവര്‍ അര്‍ഹിച്ച ശിക്ഷ ബഹുമാനപെട്ട കോടതി നല്‍കും എന്ന് വിശ്വസിക്കുന്നു.