keralaKerala NewsLatest News

ചേർത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചു

ജെയ്‌നമ്മ തിരോധാനക്കേസിൽ നിർണായക മുന്നേറ്റം. ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനാഫലത്തിലാണ് ഇത് ഉറപ്പായത്. ഈ കണ്ടെത്തൽ, ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന അന്വേഷണ നിഗമനത്തിന് കൂടുതൽ ബലം പകരുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ, സെബാസ്റ്റ്യൻ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവെച്ച സ്വർണ്ണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് വ്യക്തമായി. നേരത്തെ, വീട്ടിലെ പിൻമുറിയിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. കൂടാതെ, വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ, അവയുടെ ഡിഎൻഎ പരിശോധനാഫലം ഇനിയും പുറത്തുവന്നിട്ടില്ല.

ബിന്ദു പദ്മനാഭൻ, ജെയ്‌നമ്മ, ഐഷ — ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് സ്ത്രീകളുടെ കേസുകളിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്. ഇവർ മൂന്നുപേരും കൊലപ്പെടുത്തിയിരിക്കാമെന്നതാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

Tag: cherthala disappearance case; Blood stain found at Sebastian’s house confirmed to be Jaynamma’s

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button