മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു.

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നവി മുംബൈയിൽ നിന്ന് ഗോവ യിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പൂനെ ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറ യിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുക യായി രുന്നു വെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, തൃശൂർ സ്വദേശികളാണ് മരിച്ചത്.
തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന് നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്.
നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്, അര്ജുന് മധുസൂദന്‍ നായര്‍ എന്നിവര്‍ക്കും കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.