Kerala NewsLatest NewsLocal NewsNewsPolitics

മുഖ്യമന്ത്രി പിണറായി വിജയന് ഇനിയുമൊരു ഉപദേശകൻ കൂടി വരുന്നു.

ഉപദേശകരുടെ നീണ്ട നിരയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇനിയുമൊരു ഉപദേശകൻ കൂടി വരുന്നു. വിരമിച്ച ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ആണ് അടുത്ത ഉപദേശകനായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.
മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനാകുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി ചേർന്ന് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നാണ് പറയുന്നത്. സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കില്ല. എന്നാൽ ടൂറിസം വകുപ്പ് വാഹന സൗകര്യം ഒരുക്കും.
മുഖ്യമന്ത്രിയുടെ ഉപദേശ വൃന്ദം നേരത്തെ തന്നെ വിവാദമായതാണ്.പൊലീസ് ഉപദേഷ്ടാവ് -രമൺ ശ്രീവാസ്തവ, ശാസ്ത്ര ഉപദേശകൻ -എം സി ദത്തൻ, മാധ്യമ ഉപദേശകൻ -ജോൺ ബ്രിട്ടാസ്, നിയമ ഉപദേഷ്ടാവ് – എം കെ ജയകുമാർ, പത്ര ഉപദേഷ്ടാവ് -പ്രഭാ വർമ്മ എന്നിവർക്ക് പുറമേയാണ് രാജീവ് സദാനന്ദനും ഉപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കസേര ലഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button