keralaKerala NewsLatest News

”ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതും, ഗർഭിണിയായ സ്ത്രീയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും കുറ്റകരമായ പ്രവൃത്തി”; രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ വളരെ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് പൊതുജനാഭിപ്രായം ഉയരുന്നുണ്ടെങ്കിലും, അത് താൻ അഭിപ്രായപ്പെടേണ്ട കാര്യമല്ല, സമൂഹമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതും, ഗർഭിണിയായ സ്ത്രീയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും കുറ്റകരമായ പ്രവൃത്തികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

“ഇത്തരം സാഹചര്യങ്ങളിൽ ശക്തമായ നിലപാട് ആവശ്യമാണ്. പലർക്കെതിരെ ആരോപണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും, ഇത്രയും വ്യാപകമായ വിമർശനം ഉണ്ടാക്കിയ സംഭവങ്ങൾ അപൂർവമാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അതീവ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കും,” മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസിനകത്ത് തന്നെ ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ടെന്നും, പലരും ഇത് അംഗീകരിക്കാനാകില്ലെന്ന് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പൊതു ധാർമികത നഷ്ടപ്പെടുന്ന അവസ്ഥയാണ്. രാഷ്ട്രീയത്തിന് ഒരു മാന്യതയുണ്ട്, അത് സംരക്ഷിക്കപ്പെടണം. പ്രതിപക്ഷ നേതാവ് സതീശൻ ഇത്തരം ആരോപണങ്ങൾ നേരിടുന്നയാളെ സംരക്ഷിക്കാൻ ശ്രമിക്കരുത്. അത് ജനാധിപത്യത്തിന് അനുയോജ്യമല്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയത്തെയും പൊതുപ്രവർത്തകരെയും അപമാനിക്കുന്നു. പരാതി ലഭിച്ചാൽ നിയമപരമായ നടപടികൾ പൊലീസ് സ്വീകരിക്കും. പരാതിക്കാരന് സംരക്ഷണം ഉറപ്പാക്കും. ജീവന് ഭീഷണിയോ അപകടമോ നേരിടേണ്ട സാഹചര്യം ഉണ്ടാകില്ല.” മാധ്യമങ്ങൾ വിഷയത്തിൽ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിച്ചുവെന്നും, പൊലീസിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tag: “Attempting to abort a pregnancy and threatening to kill a pregnant woman is a criminal act”; Rahul in Mangkoottathil

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button