Kerala NewsLatest NewsNewsPolitics

എം. ശിവശങ്കറിന് സർക്കാരിന്റെ ക്‌ളീൻ ചീട്ട് തുടരുമ്പോൾ, സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ എം. ശിവശങ്കറിനെ സഹായിച്ച മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി.

യു എ ഇ കോൺസുലേറ്റിലേക്ക്‌ ഉള്ള നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ എം. ശിവശങ്കറിന് സർക്കാരിന്റെ ക്‌ളീൻ ചീട്ട് തുടരുമ്പോൾ,സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ എം. ശിവശങ്കറിനെ സഹായിച്ചത്തിന്റെ പേരിൽ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി.
മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പില്‍ നിന്ന് സർക്കാർ മാറ്റി. സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ എം. ശിവശങ്കറിനെ സഹായിച്ചിരുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണിത്.
അരുണും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നലെയാണ് നടപടി ഉണ്ടായത്. എന്നാൽ പ്രതികൾക്ക് ഫ്‌ളാറ്റ്‌ എടുത്തുകൊടുക്കാൻ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനോട് ആവശ്യപ്പെട്ടത്,എം. ശിവശങ്കറായിരുന്നു എന്നതും,പ്രതികളുമായി അടുത്ത ബന്ധത്തിലായിരുന്ന എം. ശിവശങ്കറിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല.
അരുണ്‍ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മറ്റി ഡയരക്ടറായിരുന്നു. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് അരുണ്‍ പറഞ്ഞിരുന്നു.
സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം.ശിവശങ്കര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button