Editor's ChoiceKerala NewsLatest NewsLocal NewsNews

മുഖ്യന്റെ വ്യാജ ഒപ്പ് പ്രശ്‍നം, ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റി.

മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ഉദ്യോഗസ്ഥക്കെതിരെ സർക്കാർ നടപടി എടുത്തു. മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലായിരുന്നപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണത്തിനു പിറകെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയാണ് സമൂഹ്യനീതി വകുപ്പിൽ മാറ്റി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് വ്യജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് വരുന്നത്. ഒപ്പ് തന്റേതാണെന്നും ഡിജിറ്റല്‍ മാതൃകയിലാണ് ഒപ്പ് ഇട്ടതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപണമുയർന്ന ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട സെക്ഷനിലെത്തി ചോദിച്ചറിഞ്ഞതായും, ഇതിനുശേഷമാണ് വിവാദമുണ്ടായതെന്നും ഇടതുപക്ഷ സംഘടനാ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഫയലിലെ വിവരങ്ങൾ ഉദ്യോഗസ്ഥയ്ക്കു ലഭിച്ചശേഷമാണു വിവരാവകാശം വഴി ബിജെപി നേതാക്കൾ ഫയലിന്റെ പകർപ്പെടുത്തതെന്നും നേതാക്കൾ പരാതി ഉന്നയിച്ചിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റം, അണ്ടർ സെക്രട്ടറി മുതൽ ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള ഫയലിലെ ഒപ്പ് തന്റേതുതന്നെയാണെന്നും അതു വ്യാജമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽക്കുകയായിരുന്നു. ഡിജിറ്റൽ രൂപത്തിലുള്ള ഫയലാണ് യുഎസിലിരിക്കേ പരിശോധിച്ച് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കിലും ഡിജിറ്റൽ ഒപ്പു എന്തെന്ന് അറിയാവുന്ന ആരും അത് വിശ്വസിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button