CrimeLatest NewsNationalUncategorized

മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്‌​ കുട്ടികൾക്ക്​ ഉടമയുടെ ക്രൂര മർദനം; കെട്ടിയിട്ട്​ മർദിച്ച്‌​ ചാണകം നൽകി; രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്‌​ കുട്ടികൾക്ക്​ ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്​ബുബാബാദിലാണ്​ സംഭവം. അ​തിക്രമത്തിൻറെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ്​ മർദനമേറ്റത്​. തോട്ടത്തിൽനിന്ന്​ മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്‌​ കുട്ടികളെ പിടികൂടുകയായിരുന്നു. തുടർന്ന്​ കുട്ടികളുടെ കൈ രണ്ടും പിറകിലേക്ക്​ പിടിച്ചുകെട്ടിയശേഷം കാവൽക്കാരായ യക്കുവും രാമുലുവും വടികൊണ്ട്​ അടിച്ചു. കൂടാതെ ശിക്ഷയായി ചാണകവും നൽകി.

അതേസമയം മാങ്ങ മോഷ്​ടിച്ചുവെന്ന ആരോപണം കുട്ടികൾ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ്​ തോട്ടത്തിലെത്തിയതെന്നും കുട്ടികൾ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കുട്ടി​കളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കാവൽക്കാരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button