114 തവണ കുത്തി 13കാരിയെ കൊലപ്പെടുത്തി; ക്രൂരകൊലപാതകത്തിന് പിടിയിലായ 14കാരനെ മുതിർന്നയാളായി കണക്കാക്കി വിചാരണ ചെയ്യും
ഫ്ലോറിഡ: പാട്രിയറ്റ്‌ഓക്സ് അക്കാദമിയിലെ ചിയർലീഡറായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസ്സിൽ 14 വയസുകാരനെ മുതിർന്നയാളായി കണക്കാക്കി വിചാരണ ചെയ്യും. ട്രിസ്റ്റിൽ ബെയ്‌ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസിൽ അതേ സ്കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡൻ ഫക്സി ആണ് അറസ്റ്റിലായത്.
ഈ മാസം ആദ്യം പതിമൂന്നുകാരിയെ ട്രിസ്റ്റിൻ ബെയ്‌ലിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 14 വയസുള്ള ആൺകുട്ടിയെ മുൻകൂട്ടി തീരുമാനിച്ച കൊലപാതകത്തിന് മുതിർന്നയാളായി കണക്കാക്കി വിചാരണ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. എയ്ഡൻ ഫക്സിയുടെ കേസ് ജുവനൈലിൽ നിന്ന് മുതിർന്ന കോടതിയിലേക്ക് മാറ്റിയതായി സ്റ്റേറ്റ് അറ്റോർണി ആർ. ജെ. ലാരിസ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
തുടക്കത്തിൽ ഫക്സിക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും കുറ്റാരോപണം ഉന്നയിക്കുന്നതിന് മുമ്ബ് ഒരു അപേക്ഷ സമർപ്പിക്കാൻ സമയമില്ലെന്ന് സ്റ്റേറ്റ് അറ്റോർണി ഓഫീസ് എബിസി ന്യൂസിനോട് പറഞ്ഞു. കേസിന്റെ ക്രൂരത കണക്കിലെടുത്ത് ഫക്സി പ്രായപൂർത്തിയായ ഒരാളായി കണക്കാക്കി വിചാരണ ചെയ്യുമെന്ന് ലാർസ വിശദീകരിച്ചു.
ലോങ് ലീഫ് പൈൻ പാർക്ക്‌വേ പാട്രിയറ്റ് ഓക്ക്സ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും. മേയ് 9 പുലർച്ചെയാണു ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
ട്രിസ്റ്റിനും എയ്ഡനും അയൽക്കാരും സുഹൃത്തുക്കളും ആയിരുന്നു എന്നു സഹപാഠികൾ പറഞ്ഞു. ഇൻഫിനിറ്റി ആൾ സ്റ്റാർസ്, പാട്രിയറ്റ് ഓക്സ് ചാർജേഴ്സ് ചിയർലീഡറായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ട്രിസ്റ്റിൽ പഠനത്തിലും സമർഥയായിരുന്നു എന്ന് അവർ പറഞ്ഞു.