CinemaLatest NewsNewsShe

നമ്മുടെ ജനനേന്ദ്രിയ ചര്‍മ്മമാണ് ഏറ്റവും മൃദുലമായത്;കെമിക്കലില്ലാത്ത നല്ലൊരു പാഡിന് വേണ്ടി സംസാരിക്കുന്നതിനുള്ള സമയം അതിക്രമിച്ചു;തപ്‌സീ പന്നു പറയുന്നു

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ബോളിവുഡ് താരം തപ്സി പന്നു. അവള്‍ക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി എന്ന വിഡിയോ സീരീസിലൂടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം ചെയ്യാനാണ് തപ്സി ശ്രമിക്കുന്നത്. ആര്‍ത്തവ സമയത്ത് പാഡ് വെക്കുന്നതിനെ തുടര്‍ന്ന് ജനനേന്ദ്രിയ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന തണര്‍പ്പുകളെ കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് തപ്സി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇത്തരം പ്രശ്നങ്ങളെ വിദ്യാഭ്യാസമുള്ള കുടുംബങ്ങള്‍ പോലും വളരെ സാധാരണയായാണ് കാണുന്നത്. അപ്പോള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും തപ്സി പറയുന്നു. ഇത്രയും സാങ്കേതികമായി വളര്‍ന്ന ഒരു കാലഘട്ടത്തില്‍ ശരീരത്തിന് ഹാനികരല്ലാത്ത പാഡ് വേണമെന്ന് നമ്മള്‍ പറയുന്നത് വലിയൊരു കാര്യമാണോ. ഇതേ കുറിച്ച് സ്ത്രീകള്‍ സംസാരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും തപ്സി കൂട്ടിച്ചേര്‍ത്തു.

തപ്സി പന്നുവിന്റെ വാക്കുകള്‍:

‘ഞാന്‍ അടുത്തിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ വെച്ച് ഞാന്‍ അവളുടെ അനിയത്തിയെ കണ്ടു. അവള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങള്‍ക്കൊപ്പം അധികനേരം അവള്‍ ഇരുന്നില്ല. അവള്‍ നടക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ട് ഉണ്ടായിരുന്ന പോലെയും എനിക്ക് തോന്നിയിരുന്നു.

അവള്‍ക്കെന്തെങ്കില്‍ പ്രശ്നമുണ്ടോ എന്ന് ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു. അവളുടെ ആര്‍ത്തവം തുടങ്ങിയിട്ട് കുറച്ച് കാലമെ ആയിട്ടുള്ളു. വലിയ കാര്യമൊന്നുമില്ല, ആ സമയത്ത് അവള്‍ക്ക് പാഡ് വെക്കുന്നതിനെ തുടര്‍ന്ന് ചര്‍മ്മത്തില്‍ തണര്‍പ്പ് (skin rashses) ഉണ്ടാവാറുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതൊക്കെ സഹിക്കാനും, സാധാരണയയായി കാണാനും അവള്‍ പഠിച്ചോളും. അത് കേട്ടപ്പോള്‍ എനിക്ക് അമ്പരപ്പാണ് ഉണ്ടായത്. കാരണം ആര്‍ത്തവത്തിന്റെ സമയത്ത് പാഡ് വെക്കുന്നത് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ എത്ര സാധാരണയായാണ് അവര്‍ കാണുന്നത്. വിദ്യാസമ്പന്നരായ കുടുംബങ്ങളുടെ ചിന്താഗതി ഇതാണെങ്കില്‍ എന്തായിരിക്കും അങ്ങനെ അല്ലാത്തവരുടെ കാര്യം.

എന്തുകൊണ്ടാണ് ആര്‍ത്തവ സമയത്തെ ഈ ബുദ്ധിമുട്ടിനെ നമ്മള്‍ ഒരു ജീവിത രീതിയായി കാണുന്നത്? ഇത്തരത്തില്‍ നമ്മുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടാവുന്ന തണര്‍പ്പ് കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമുക്ക് അറിയാമോ?

പ്ലാസ്റ്റിക്ക്, കെമിക്കലുകള്‍ എന്നിവകൊണ്ടാണ് സാധാരണ പാഡുകള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ ജനനേന്ദ്രിയ ചര്‍മ്മമാണ് ഏറ്റവും ശരീരത്തിലെ മറ്റു ഭാഗങ്ങളെക്കാള്‍ മൃദുലമായത്. ബാക്കി ഭാഗത്തെ ചര്‍മ്മം സംരക്ഷിക്കാന്‍ നമ്മള്‍ വില കൂടിയ സാധനങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നമ്മള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനനേന്ദ്രിയത്തിലെ ചര്‍മ്മത്തിലൂടെ ഈര്‍പ്പം കാരണം പാഡിലെ കെമിക്കലുകള്‍ നമ്മുടെ ശരീരത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇടയാകും. ഇതുമൂലം ആ ഭാഗത്തെ ചര്‍മ്മത്തിന് വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. ആ ഭാഗങ്ങളിലെ ചര്‍മ്മത്തിന്റെ നിറം മാറുകയും, ചര്‍മ്മം ഇരുണ്ട നിറത്തിലാവുകയും ചെയ്യും. നാല്‍പ്പത് വര്‍ഷം ഇതേ പാഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കു. ഇത്തരം തണര്‍പ്പിന്റെ (skin Rash) തുടക്കം വേദനയിലൂടെയാണ്. പിന്നീട് ചര്‍്മ്മത്തിന്റെ നിറം മാറുന്നതിലുള്ള നാണക്കേടും, തുടര്‍ന്ന് സ്ഥിരമായുള്ള ഇരുണ്ട ചര്‍മ്മവും ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്നു.

ഇതാണ് ജീവിതം എന്ന് നമ്മള്‍ വിശ്വസിച്ചിരിക്കുകയാണ്. അല്ലാതെ ഒരിക്കല്‍ പോലും ഇതിനൊരു പോംവഴിയോ, സഹായം തേടുന്നതിനെ കുറിച്ചോ നമ്മള്‍ ചിന്തിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ആരം എഴുതി കണ്ടിട്ടുമില്ല.എനിക്ക് തോന്നുന്നു നമ്മള്‍ സ്ത്രീകള്‍ ഈ പ്രശ്നത്തെ കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. വെറുതെ സംസാരിക്കുക മാത്രമല്ല. അത് ഒഴിവാക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കുകയും ചെയ്യണം. ശരീരത്തിന് ഹാനികരമല്ലാത്ത, കുറേ സമയത്തേക്ക് ഈര്‍പ്പമില്ലാതെ ഇരിക്കുന്ന, ചര്‍മ്മത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു പാഡ് വേണമെന്ന് നമ്മള്‍ ആവശ്യപ്പെടുന്നത് വലിയൊരു കാര്യമാണോ? പ്രത്യേകിച്ച് സാങ്കേതിക വിദ്യ ഇത്രയും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button