informationLatest NewsNationalNews

”മകൾ ഓൺലൈൻ വീഡിയോ ഗെയിം കളിക്കുന്നതിനിടയിൽ ഒരാൾ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു, സെെബറിടത്തിൽ കുട്ടികൾ സുരക്ഷിതരല്ല”- അക്ഷയ് കുമാർ

കുട്ടികൾ ഓൺലൈൻ ലോകത്ത് സുരക്ഷിതരല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. വെള്ളിയാഴ്ച മുംബൈയിൽ നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം സ്വന്തം കുടുംബത്തിൽ നടന്ന ഒരു അസ്വസ്ഥമായ അനുഭവം തുറന്ന് പറഞ്ഞത്.

“ചില മാസങ്ങൾക്ക് മുമ്പ് എന്റെ മകൾ ഓൺലൈൻ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഗെയിം വഴി ഒരാളുമായി സംഭാഷണം നടക്കുന്നതിനിടെ അവളോട് അവൻ നഗ്നചിത്രങ്ങൾ അയക്കാമോ എന്ന് ചോദിച്ചു. എന്റെ മകൾ ഉടൻ തന്നെ ഗെയിം ഓഫ് ചെയ്തു അമ്മയെ അറിയിച്ചു. ഇങ്ങനെ തന്നെയാണ് സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങുന്നത്,” – അക്ഷയ് പറഞ്ഞു.

സൈബർ ഇടത്ത് നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ ബോധവൽക്കരണം നൽകേണ്ടതുണ്ടെന്നും സ്കൂളുകളിൽ 7 മുതൽ 10 വരെ ക്ലാസുകളിൽ ‘സൈബർ പീരിയഡ്’ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. “ഈ കുറ്റകൃത്യങ്ങൾ തെരുവ് കുറ്റകൃത്യങ്ങളെക്കാൾ വേഗത്തിൽ വളരുന്നു. അതിനാൽ സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതിന് വിദ്യാഭ്യാസ തലത്തിൽ നിന്ന് തന്നെ ഇടപെടൽ ആരംഭിക്കണം. കുട്ടികളെ സുരക്ഷിതരാക്കുക ഏറ്റവും പ്രധാനമാണ്,” – അക്ഷയ് കുമാർ വ്യക്തമാക്കി.

Tag: children are not safe on the internet” – Akshay Kumar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button