Kerala NewsLatest NewsNewsShe
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം: പി. സതീദേവി
കോട്ടയം: സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കുത്തിക്കൊലപ്പെടുത്തിയ നിതിനമോളുടെ വീട് സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യനിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണപരിപാടികള്‍ ആസൂത്രണം ചെയ്യും. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയാല്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.