keralaKerala NewsLatest News
തിരൂരില്‍ സ്കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്കൂള്‍ അധികൃതര്‍
മലപ്പുറം ജില്ലയിലെ തിരൂരിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആർഎസ്എസിന്റെ ഗണഗാനം വിദ്യാർത്ഥികൾ. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലാണ് വിദ്യാർത്ഥികൾ ഗണഗാനം ആലപിച്ചത്.
കുട്ടികൾ തന്നെയാണ് ഗാനം തിരഞ്ഞെടുത്തതെന്നും അത് മുൻകൂട്ടി പരിശോധിക്കാൻ കഴിഞ്ഞില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അബദ്ധം പറ്റിയതാണെന്ന് അവർ പറഞ്ഞു. ഇതിനിടെ, സംഭവത്തെതിരെ ഡിവൈഎഫ്ഐ സ്കൂൾ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
Tag: Children sing RSS ganageetham in school in Tirur; School authorities say it was a mistake