Latest News

ചിമ്പാന്‍സിയുമായി പ്രണയത്തിലായ യുവതിക്ക് വിലക്ക്

മനുഷ്യരില്‍ മൃഗസ്‌നേഹികള്‍ ധാരാളമാണ്. ഇതിനെക്കുറിച്ചുളള നിരവധി കഥകള്‍ നാം കേള്‍ക്കാറുമുണ്ട്. എന്നാല്‍ മൃഗങ്ങളുമായുള്ള ബന്ധം അതിരുവിട്ടാലോ? മൃഗസ്‌നേഹികളെ ഞെട്ടിച്ച സംഭവമാണ് ബെല്‍ജിയത്തില്‍ നടന്നത്. ഒരു വിചിത്രമായ സംഭവമാണ് ഇവിടെയുണ്ടായത്്. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാല ഒരു യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുവതി മൃഗശാലയിലെ ചിമ്പാസിയുമായി പ്രണയത്തിലാണ്. ചിമ്പാന്‍സിയെ ഇനി കാണരുതെന്നാണ് വിലക്ക്്. ആദി ടിമ്മര്‍മന്‍സ് എന്ന സ്ത്രീയ്ക്കാണ് മൃഗശാല അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 38 വയസ്സുള്ള ചിറ്റ എന്ന ചിമ്പാന്‍സിയുമാണ് യുവതി പ്രണയത്തിലായത്.

കഴിഞ്ഞ നാലു വര്‍ഷമായി ടിമ്മര്‍മന്‍സ് ചിറ്റയെ ദിവസവും സന്ദര്‍ശിക്കാറുണ്ടെന്നും ഈ കാലത്തിനിടയില്‍ ചിമ്പാന്‍സിയും താനുമായുള്ള ബന്ധം ശക്തമായെന്നുമാണ് യുവതി പറയുന്നത്. ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിനിടെയിലാണ് യുവതി ഇങ്ങനെ പറഞ്ഞത്. തനിക്ക് ചിമ്പാന്‍സിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഞങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും യുവതി പ്രതികരിച്ചു.

അതേസമയം കൂട്ടത്തിലെ മറ്റ് ചിമ്പാന്‍സികള്‍ ചിറ്റയില്‍നിന്നും ഇതിനകം വിട്ടുനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു. ഇവര്‍ പരസ്പരം കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കാറും ഫ്‌ളൈയിംഗ് കിസ് നല്‍കാറുമുണ്ട്. ഇതെല്ലാം അറിഞ്ഞശേഷമാണ്, മൃഗശാല അധികൃതര്‍ യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ചിറ്റയെ കാണാന്‍ പാടില്ലെന്ന് യുവതിയോട്് അധികൃതര്‍ പറഞ്ഞു. എന്നാല്‍ വിലക്ക് വാര്‍ത്തയായതോടെ അധികൃതരുടെ നിലപാടിനെതിരെ ടിമ്മര്‍മന്‍സ് പൊട്ടിത്തെറിച്ചു. ”ഞാന്‍ ആ മൃഗത്തെ സ്നേഹിക്കുന്നു, അവന്‍ എന്നെയും സ്നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്? ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ്. മറ്റ് സന്ദര്‍ശകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ടാണ് എന്നെ മാത്രം തടയുന്നതെന്നും യുവതി ചോദിച്ചു.

അതേസമയം, ഈ ബന്ധം ചിമ്പാന്‍സിക്ക് നല്ലതല്ലെന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം. ”മനുഷ്യരുമായി പരിധിയില്‍ കവിഞ്ഞ അടുപ്പമുള്ള മൃഗത്തെ മറ്റ് മൃഗങ്ങള്‍ അടുപ്പിക്കാറില്ലെന്നും ചിറ്റ മറ്റ് ചിമ്പാന്‍സികളുമായി കഴിയട്ടെയെന്നും മൃഗശാല അധികൃതര്‍ പറയുന്നു. സന്ദര്‍ശന സമയം കഴിഞ്ഞുള്ള 15 മണിക്കൂറും അവന്‍ ചിമ്പാന്‍സികള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എന്നാല്‍ ചിറ്റയെ ഇപ്പോള്‍ അവ അവഗണിക്കുകയാണ്. സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവന്‍ ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button