Latest NewsWorld
നാമൊന്ന് നമുക്ക് രണ്ടല്ല, മൂന്ന് വരെയാകാം; നിയമം മാറ്റിയെഴുതി ചൈന
കുടുംബാസൂത്രണ നയത്തില്‍ ഇളവു വരുത്തി ചൈന.ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടായിരിക്കാമെന്നാണ് ചൈനയുടെ പുതിയ പ്രഖ്യാപനം.ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്.
പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷീ ജിങ്പിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്.
1960കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ മാസം ചൈനയില്‍ രേഖപ്പെടുത്തിയത്. 2015ല്‍ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 0.53 ശതമാനമാണ് ചൈനയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക്.