CovidEditor's ChoiceHealthKerala NewsLatest NewsNationalNews
കോവിഡ് ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന വിദഗ്ധ സംഘത്തിന് ചൈന അനുമതി നൽകിയില്ല.

ജനീവ /ലോകത്തൊന്നാകെ മഹാമാരി വിതച്ച കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് യാത്രതിരിച്ച വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈന അനുമതി നൽകിയില്ല. വിദഗ്ധ സംഘത്തിന് അവസാന നിമിഷം ചൈന അനുമതി നിഷേധിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട പഠനത്തിന് ഒടുവിലാണ് വൈറസിന്റെ ഉൽഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം ചൈനയിലെത്തിയത്. വിദഗ്ധ സംഘത്തിന് അനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ഡബ്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 2019 അവസാനമാണ് ചൈനയിലെ വുഹാനിൽ കോവിഡ് വൈറസ് ആദ്യമായി കണ്ടെത്തുന്നത്.