ഇന്ത്യയുടെ വളർച്ചക്ക് ചൈന തുരങ്കം വെക്കുന്നു.

വാഷിങ്ടൻ / ഇന്ത്യയുടെ വളർച്ചക്ക് തുരങ്കം വെക്കാൻ ചൈന ശ്രമി ക്കുന്നു. ഇന്ത്യയുടെ വളർച്ചയെ ശത്രുതയോടെ കാണുന്ന ചൈന, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഇന്ത്യയുടെ വളർച്ച തടയാനാണു ശ്രമിക്കുന്നതെന്നും, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ ഉൾപ്പടെയുള്ള മറ്റു ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാനും ചൈന ലക്ഷ്യമിടുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നു പറയുന്ന റിപ്പോർട്ടിൽ, മേഖലയിലെ പല രാജ്യങ്ങളു ടെയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താൽപര്യങ്ങൾക്കു തുരങ്കം വയ്ക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്നും വിമർശിച്ചിരുന്നു. ലോകത്ത് വൻശക്തിയാകാനുള്ള മൽസരത്തിനു തുടക്കമിട്ടിരിക്കു കയാണ് ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന സത്യം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 70 പേജുള്ള റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.