ഒരു രാജ്യവുമായി യുദ്ധത്തിനില്ലെന്ന് ചൈന.

ഒരു രാജ്യവുമായി യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. ഇന്ത്യ-ചെെന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഉള്ള ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ന്റെ പ്രസ്താവന ലോക രാജ്യങ്ങൾ ഏറെ പ്രധാനായതോടെയാണ് കാണുന്നത്. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്നയുദ്ധമോ നടത്താൻ ചൈനയ്ക്ക് ഉദ്ദേശ്യമില്ലെന്നും കൊവിഡ് മഹാമാരിയെ രാഷ്‌ട്രീയവത്ക്കരിക്കരുതെന്നും ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് വാക്സിൻ നിർമ്മിക്കാനുളള പരീക്ഷണം ചെെനയിൽ നടന്നുവരികയാണ്. വാക്സിൻ ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്തും.മുൻഗണന അടിസ്ഥാനത്തിൽ വികസ്വര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകും. കൊവിഡിന് എതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ് കൂട്ടിച്ചേർത്തു.
അതേസമയം, ആറാം വട്ട കോർ കമാൻഡർതല ചർച്ചയ്ക്കു പിന്നാലെ അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. തിങ്കളാഴ്ച നടന്ന ആറാം വട്ട കോർ കമാൻഡർതല ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന ഉണ്ടായത്. ഏഴാം വട്ട ചർച്ചകൾ നടത്താൻ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിൽ മുൻനിരയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിക്കുകയുണ്ടായി.