Kerala NewsLatest NewsLocal NewsNewsPolitics

സ്വർണ്ണക്കടത്ത് പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുന്നു,കെ.സുരേന്ദ്രൻ.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തീവ്രവാദത്തിലും സ്വർണക്കടത്തിലും പങ്കാളിയായെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. കേരള പൊലീസിൻ്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കൊടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കൊടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? ദുബായിൽ കൊടിയേരിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകൻ്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡി.എൻ.എ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം.
രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ല. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സി.പി.എമ്മിൻ്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button