ചൈന ഞെട്ടി, പാങ്കോംഗ് തടാക തീരത്ത് ഇന്ത്യ നാവിക സേന മറെെൻ കമാൻഡോകളെ വിന്യസിച്ചു.

ന്യൂഡൽഹി / ചെെനയുമായുള്ള സംഘർഷം ലഡാക്ക് അതിർത്തിയിൽ തുടരുമ്പോൾ പാങ്കോംഗ് തടാക തീരത്ത് ഇന്ത്യ നാവിക സേനയുടെ മറെെൻ കമാൻഡോകളെ(മാർക്കോസ്) വിന്യസിച്ചു. മറെെൻ കമാ ൻഡോകളെ പാങ്കോംഗ് തടാക തീരത്ത് വിന്യസിച്ചതിലൂടെ അതിർ ത്തിയിൽ മൂന്ന് സേനയുടെയും സംയോജിത ഓപ്പറേഷന് ഇന്ത്യ തുടക്കം കുറിച്ചിരിക്കുകയാണ്. വ്യോമസേനയുടെ ഗരുഡും കരസേ നയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറെെൻ കമാൻ ഡോസും ഒത്തുചേർന്നു അതിർത്തിയിൽ ഒരു വൻ സംയുക്ത പ്രതി രോധം ആണ് ഇന്ത്യ ഇതോടെ തീർത്തിരിക്കുന്നത്. തടാകത്തിലെ പ്രവർത്തനങ്ങൾക്ക് മറെെൻ കമാൻഡോകൾക്ക് ഉടൻ തന്നെ പുതിയ ബോട്ടുകൾ വിട്ടുനൽകും.
വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് എൽ.എ.സിയുടെ ഉയർന്ന പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിവരുന്നു. കരസേനയുടെ യും വ്യോമസേനയുടെയും പ്രത്യേക വിഭാഗം സെെനികർ ആറ് മാസത്തിലേറെയായി അതിർത്തിയിൽ നിലകൊള്ളുകയാണ്. ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാ യാണ് മറെെൻ കമാൻഡോകളെ കൂടി ലഡാക്കിൽ വിന്യസിച്ചത്.