international newsLatest NewsWorld

ചെെനയുടെ സെെനിക ശക്തി; വൻ പരേഡിന് സാക്ഷ്യം വഹിച്ച് പുതിനും കിമ്മും

ചെെനയുടെ ശക്തി വിളിച്ചോതി വൻ പരേഡ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉനും സൈനിക പരേഡിന് സാക്ഷ്യം വഹിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബവോ സുബിയാന്തോയും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിനകത്ത് സംഘർഷങ്ങളും ചൈനയുമായി നിലനിൽക്കുന്ന തർക്കങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ ബെയ്ജിംഗ് സന്ദർശനം നടന്നത്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് പറഞ്ഞു. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡിൽ അദ്ദേഹം പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് സൈന്യത്തെ തോൽപ്പിച്ചതിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചൈനയാണ് ഈ പരേഡ് സംഘടിപ്പിച്ചത്. ചരിത്രപ്രാധാന്യമുള്ള ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിലാണ് 50,000-ത്തിലധികം സൈനികർ പൂർണ്ണ യൂണിഫോമിൽ പങ്കെടുക്കുന്നത്. ചൈന നിർമ്മിച്ച ആധുനിക ആയുധങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ശക്തികളും പരേഡിൽ പ്രദർശിപ്പിച്ചു.

പ്രാദേശിക സമയം രാവിലെ 9 മണിക്ക് ആരംഭിച്ച പരേഡ് ഏകദേശം 70 മിനിറ്റ് നീണ്ടുനിന്നു. ചടങ്ങിൽ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു. “രണ്ടാം ലോകമഹായുദ്ധം ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവനത്തിന്റെ നിർണായക വഴിത്തിരിവായിരുന്നു. ജപ്പാന്റെ അധിനിവേശത്തെ മറികടന്ന്, ചൈന ഇന്ന് ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയിരിക്കുന്നു,” എന്നും ഷി പ്രസ്താവിച്ചു.

Tag: China military might; Putin and Kim witness grand parade

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button