ലഡാക്കിൽ സംഘർഷാവസ്ഥ തുടരുന്നതിന് കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ, ഇന്ത്യ.

ന്യൂഡൽഹി / കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥ തുടരുന്നതിനു ചൈനയുടെ ഏകപക്ഷീയ നീക്കങ്ങളാണ് കാരണമെന്ന് ഇന്ത്യ. ചൈന യുടെ ഏകപക്ഷീയ നീക്കങ്ങളാണ് ആറു മാസമായി അതിർത്തിയിലെ പ്രശ്നത്തിനു കാരണമെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടു ത്തുന്നു. ഉഭയകക്ഷി കരാറുകൾ ചൈന ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
‘കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമിച്ച ചൈനയുടെ നീക്കങ്ങ ളുടെ ഫലമാണു 6 മാസമായി തുടരുന്ന സംഘർഷാവസ്ഥക്ക് കാരണം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളുടെയും പ്രോട്ടോക്കോ ളിന്റെയും ലംഘനം മൂലം ആണിത്. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന് 1993, 1996 വർഷങ്ങളിലെ ഉടമ്പടി ഉൾപ്പെടെയുള്ള വിവിധ ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും ഇരുപക്ഷ വും കർശനമായി പാലിക്കണം. വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സൈനിക സാന്നിധ്യം കൂട്ടരുത്. എൽഎസിയിൽ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കർശനമായി പാലിക്കുന്നുണ്ടെന്നും അതിർത്തി പ്രശ്‌നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ചൈനയുടെ പ്രസ്താവന നടത്തിയിരുന്നു. ചൈനയുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും, നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെയുള്ള ആശയവിനിമയത്തിന് ശ്രമിക്കുന്നുണ്ടെന്നും, കൂടുതൽ ചർച്ചകൾ ഇരുപക്ഷത്തെയും സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.