കഴിഞ്ഞ വര്‍ഷം മുംബൈ നഗരത്തിലുണ്ടായ വൈദ്യുത തകരാറിന് പിന്നില്‍ ചൈനയുടെ ഹാക്കിങ്

ഡല്‍ഹി: കഴിഞ്ഞ വര്‍ഷം മുംബൈ നഗരത്തിലുണ്ടായ വൈദ്യുത തകരാറിന് പിന്നില്‍ സൈബര്‍ ആക്രമണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തമ്മിലുളള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടെയാണ് സൈബര്‍ അക്രമണമുണ്ടായതെന്നാണ് ശ്രദ്ധേയം. മുബൈ നഗരത്തിലുണ്ടായ വൈദ്യുത തകരാറിന് പിന്നില്‍ സൈബര്‍ ആക്രമണത്തിന്റെ സാധ്യത നിലനില്‍ക്കുന്നതായി മുമ്ബേ ചില സൂചനകള്‍ പുറത്തുവന്നിരുന്നു.
മഹാരാഷ്ട്ര പൊലീസ് സൈബര്‍ വിഭാഗവും ഈ സാധ്യത പരിശോധിച്ചിരുന്നു. ഒരു ദശകത്തിനിടെ ഏറ്റവും വലിയ പവര്‍ കട്ടായിരുന്നു കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ 12ന് രാവിലെ അഞ്ചുമണിക്കൂര്‍ നേരമാണ് മുംബൈ നഗരത്തില്‍ പവര്‍ കട്ട് ഉണ്ടായത്.
യു.എസ് സൈബര്‍ കമ്ബനി റെക്കോര്‍ഡസ് ഫ്യൂച്ചറിനെ ഉദ്ധരിച്ചാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുംബൈ നഗരത്തിന് വെളിച്ചമേകുന്ന വൈദ്യുതി വിതരണ ശൃംഖലകളെ നിയന്ത്രിക്കുന്ന സോഫ്‌റ്റുവെയറുകളെ തകര്‍ക്കാന്‍ കഴിയുന്ന മാല്‍വെയറുകളുടെ സാന്നിധ്യം കണ്ടെത്താനായി എന്നാണ് റിപ്പോര്‍ട്ട്. മാല്‍വെയറുകള്‍ ഉപയോഗിച്ച് വൈദ്യുതി പ്രസാരണ കമ്ബനിയുടെ സെര്‍വറുകളില്‍ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാന്‍ ശ്രമമുണ്ടായിട്ടുണ്ടെന്ന് സൈബര്‍ വിഭാഗം നടത്തിയ കണ്ടെത്തിയ കാര്യങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ടത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി ബന്ധമുളള റെഡ്‌എക്കോ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘമാണ് മാല്‍വെയര്‍ ആക്രമണത്തിന് പിന്നിലെന്ന് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ സ്ഥിരീകരിക്കുന്നു.
നൂതന സൈബര്‍ നുഴഞ്ഞുകയറ്റ വിദ്യകള്‍ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതി മുടക്കത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നെന്നും മഹാരാഷ്ട്ര പൊലീസിന് നേരത്തെ വ്യക്തമാക്കിയിരുന്നു.