ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം,മൂന്നു ഗ്രാമങ്ങൾ നിർമ്മിച്ചു,തന്ത്രപരമായ നീക്കം.

ന്യൂഡൽഹി /ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം വീണ്ടും ഉണ്ടായതായി റിപ്പോർട്ട്. മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനില്‍ക്കുന്ന പ്രദേശത്താണിത്. പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യയും ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിർത്തികൾ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബംലാ ചുരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ചൈന 3 ഗ്രാമങ്ങൾ നിർമ്മിച്ചതായി ദേശീയമാദ്ധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരി ക്കുന്നത്. ഈ മൂന്നുഗ്രാമങ്ങളിലേക്ക് താമസക്കാരെയും ചൈന എത്തിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിൽ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ക്ക് ശക്തിപകരുവാൻ ലക്‌ഷ്യം വെച്ചാണ് ചൈനയുടെ നീക്കമെന്നാണ് ഇതിനെ വിലയിരുത്തുന്നത്.
2020 ഫെബ്രുവരി 17ഓടെ ആദ്യ ഗ്രാമം ചൈന പൂർത്തിയാക്കി. ഇവിടെ 20 കെട്ടിടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. നവംബർ 28ഓടെ പണി പൂർത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അൻപതോളം കെട്ടിടങ്ങൾ ആണ് ഉള്ളത്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം പറയുന്നത്. ‘അവകാശവാദങ്ങള്‍ ശക്തിപ്പെടു ത്തുന്നതിനും അതിര്‍ത്തി കടന്നുകയറ്റം വര്‍ദ്ധിപ്പിക്കു ന്നതിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചൈനീസ്, ടിബറ്റന്‍ അംഗങ്ങളെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ വിന്യസിക്കുന്ന തന്ത്രമാണ് ചൈന ഉപയോഗി ച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചതുപോലെ, ഇന്ത്യന്‍ പാറാവുള്ള ഹിമാലയന്‍ പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള കുന്തമുനയായി ചൈനയി ലെ സാധാരണ ജനവിഭാഗങ്ങളെ ചൈന ഉപയോഗിക്കുന്നു, എന്നാണ് ഒരു നിരീകഷകനെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ പറഞ്ഞിട്ടുള്ളത്. ഭൂട്ടാന്റെ പരമാധികാര പ്രദേശത്ത് ആണ് ചൈനീസ് ഗ്രങ്ങളുടെ നിർമ്മാണം. ഇതേ പറ്റിയുള്ള ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 2017 ല്‍ ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള ഡോക്ലാം ഏറ്റുമുട്ടല്‍ പ്രദേശത്തിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിനു തൊട്ടുപിറകെയാണ് ഈ റിപ്പോർട്ട്വ കൂടി പുറത്ത് വന്നിരിക്കുന്നത്. അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കിയിട്ടുള്ള ഇന്ത്യ ഈ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്.