Kerala NewsLatest News
ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. യു.ഡി.എഫ് മത്സരിക്കാതിരുന്നതിനാല്‍ എതിരില്ലാതെയാണ് ചിറ്റയത്തെ തെരഞ്ഞെടുത്തത്. സി.പി.ഐയുടെ അംഗവും അടൂര്‍ എം.എല്‍.എയുമാണ്.
കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹിയാണ് ചിറ്റയം ഗോപകുമാര്‍. ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് അടൂര്‍ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
1995 ല്‍ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു.