DeathKerala NewsLatest NewsLocal NewsNews
കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വനിതാഡോക്ടർ ഉൾപ്പടെ രണ്ടു പേർ വയനാട്ടിൽ മരണപെട്ടു.

വയനാട് ജില്ലയിലെ ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വനിതാഡോക്ടർ ഉൾപ്പടെ രണ്ടു പേർ മരണപെട്ടു. നെടുങ്കരണ പുല്ലൂർകുന്ന് പാറക്കൽ ഇബ്രാഹിമിൻ്റെ മകൻ അബുതാഹിർ (24),മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജൻ(60) എന്നിവർ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.