DeathEditor's ChoiceKerala NewsLatest NewsLocal NewsNews
വാക്കുതർക്കം; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.

വാക്കുതർക്കത്തെ തുടർന്ന് പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി ആണ് മരിച്ചത്.തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെ ടുത്തുകയായിരുന്നു.
മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശി ച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ രണ്ടു പേർ കസ്റ്റഡി യിലായി. പെരുമ്പാവൂരിൽ അക്രമപരമ്പരകൾ തുടർക്കഥ യാകുകയാണ്. നേരത്തെ പ്രദേശത്ത് നിന്ന് തന്നെ വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു