മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ ആരോഗ്യനില വഷളാകുന്നു
മെല്‍ബണ്‍:മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ ആരോഗ്യനില വഷളാകുന്നു. 51 വയസ്സാണ് താരത്തിന്. ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്നു താരം.
ചികിത്സയ്ക്കായി നിരവധി ശസ്ത്രക്രിയ നടത്തിയെങ്കിലും താരത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുമെികച്ച ഓള്‍റൗണ്ടര്‍മാരില്‍ട സഹായത്തിലാണ് ഇപ്പോള്‍ താരം ജീവന്‍ നിലനിര്‍ത്തുന്നത്.
215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 62 ടെസ്റ്റുകളും താരം കളിച്ചിട്ടുണ്ട്. മികച്ച ഔള്‍റൗഡറായ താരം ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ 2010 ല്‍ വിവാഹം കഴിച്ചതോടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസ്സക്കാരനായി.
ആരോഗ്യനില വഷളാകുന്ന താരത്തിന് വിദഗ്ദ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.