ക്രിസ് ഗോപാലകൃഷ്ണൻ ഇന്നൊവേഷൻ ഹബിൻ്റെ ചെയർമാൻ.

ക്രിസ് ഗോപാലകൃഷ്ണനെ ഇന്നൊവേഷന്‍ ഹബിന്റെ ചെയര്‍മാനാ യി ആര്‍ബിഐ നിയമിച്ചു.ധനകാര്യമേഖലയിൽ സാങ്കേതിക വിദ്യ യിലൂന്നിയ നവീകരണം ലക്ഷ്യമിട്ടാണ് ഇന്നൊവേഷൻ ഹബ് ആർബിഐഎച്ച്ആരംഭിക്കുന്നത്. ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ആർബിഐഎച്ചിന്റെ പ്രചവർത്തനങ്ങൾ ഏകോപിപ്പിക്കുക.
മദ്രാസ് ഐഐടി പ്രൊഫസർ അശോക് ജുൻജുൻവാല, ബെംഗളുരു ഐഐഎസ് സി പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണ മൂർത്തി, ടിവിഎസ് ക്യാപിറ്റൽ ഫണ്ട് സിഎംഡി ഗോപാൽ ശ്രീനി വാസൻ, എ്ൻപിസിഐ മുൻ സിഇഒ എ.പി ഹോത്ത, സിൻഡിക്കേറ്റ് ബാങ്ക് മുൻ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആർബിഐ എക്യുക്യുട്ടീവ് ഡയറക്ടർ ടി റാബി ശങ്കർ, ആർബിഐയിലെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗം സിജിഎം ദീപക് കുമാർ, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജിയിലെ ഡയറക്ടർ കെ നിഖില എന്നിവരാണ് അംഗങ്ങൾ. അതേ സമയം സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല. സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവിൽ ക്രിസ് ഗോപാലകൃഷ്ണൻ.