കടയിൽ പോയി വരാൻ വൈകി, എട്ട് വയസുകാരന്റെ കാൽപാദം ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് പൊള്ളിച്ചു.

കൊച്ചി/ കടയിൽ പോയി വരാൻ വൈകിയതിന് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ മൃഗീയ പീഡനം. സഹോദരീ ഭർത്താവ് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി കണ്ടെത്തിയതായും സംഭവത്തിൽ സഹോദരീ ഭർത്താവ് പ്രിൻസിനെ(21)അറസ്‌റ്റ് ചെയ്‌തതായും ഇത് സംബന്ധിച്ച് മരട് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി പ്രിൻസ് കുട്ടിയോട് ഇത്തരത്തിൽ പീഡനം തുടരുകയാണെന്നാണ് മരട് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയെ പ്രിൻസ് കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവർഷമായി വീട്ടിൽ സഹോദരീ ഭർത്താവെന്ന എല്ലാ അധികാരവും അയാൾ ഉപയോഗിച്ച് വരുകയാണ്. കുട്ടിയുടെ പിതാവ് തളർവാതം ബാധിച്ച് കിടപ്പിലായ അവസ്ഥ അയാൾ മുതലാക്കി വരുകയായിരുന്നു. കുട്ടിയുടെ അമ്മയ്‌ക്ക് ആവട്ടെ പ്രിൻസിനെ ഭയമാണ്. അതുകൊണ്ടു തന്നെ പ്രിൻസ് വീട്ടിൽ നടത്തുന്ന ഉപദ്രവങ്ങൾ എതിർക്കാനായിരു ന്നില്ലെന്നും പൊലീസ് പോലീസ് പറയുന്നു.
അതേസമയം, കുട്ടിയുടെ സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും മരട് പൊലീസിനു സംശയംഉണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കാനിരിക്കുകയാണ്. കുട്ടിയുടെ മറ്റ് ബന്ധുക്കൾ പ്രിൻസിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞിരുന്നില്ല. പ്രിൻസ് പതിവായി തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് എട്ടുവയസ്സുകാരൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.