സഹായ കരങ്ങൾ നീട്ടിയെത്തിയവർ നന്മമൂടിയ കാട്ടാള ഹൃദയങ്ങളായപ്പോൾ..,ഈ കണ്ണീര്, ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഇതൊന്നും അറിയുന്നില്ലേ, കാണുന്നില്ലേ,

ബഹുമാനപെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ.. ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും നിങ്ങൾക്ക് ഈ കാഴ്ച കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കണ്ണുകൾ നിങ്ങൾ ചൂഴ്ന്നെടുക്കുക .. കേട്ടിട്ടും കേൾക്കാതെ പോകുന്ന നിങ്ങളുടെ കാതുകളെ നിങ്ങൾ കുത്തി പൊട്ടിക്കുക. നിങ്ങളുടെ നാവിനെ നിങ്ങൾ അരിഞ്ഞു വീഴ്ത്തുക .., ഈ സാമൂഹ്യ മാധ്യമങ്ങളിൽ ഇതുപോലുള്ള ആളുകളെ വിഢികളാക്കുന്ന ഏറ്റവും വലിയ ചാരിറ്റി തട്ടിപ്പ് നാടകങ്ങൾ അരങ്ങേറിയിട്ടും നിങ്ങൾ എന്തുകൊണ്ട് ഈ കള്ള കപടത നിറഞ്ഞ നന്മ മരങ്ങൾക്ക് അറുതി വരുത്താൻ, കടിഞ്ഞാൺ ഇടാൻ തയാറാകുന്നില്ല.
ദൈന്യതയാർന്ന അവസ്ഥയിൽ സഹായ കരങ്ങൾ നീട്ടിയെത്തിയവർ നന്മമൂടിയ കാട്ടാള ഹൃദയങ്ങളായ കഥയാണ് സാമൂഹ്യ മാധ്യമഞ്ഞിലൂടെ വർഷയെന്ന പെൺകുട്ടി കേരളത്തോട് പറഞ്ഞത്. കേരളം മുഴുവൻ കണ്ടുകാണും ഒരു ശാസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം ഒരു പെൺകുട്ടി ലൈവിൽ വന്നു നിലവിളിക്കുന്നത്. ഹാ, കഷ്ട്ടം, ഈ വിയർപ്പിന്റെ അസുഖം ഉള്ളവന്മാരെയൊക്കെ പൂട്ടി കെട്ടാൻ ഇനിയും നമ്മുടെ സർക്കാരിന് സമയം ആയില്ലേ ഇനിയും എപ്പോഴാണ് ? അമൃത ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയ പെൺകുട്ടിയാണ് വർഷ. സാജൻ കേച്ചേരി എന്ന ഒരു പ്രമുഖ നന്മമരത്തിന്റെ വാല് എന്നാണ് കേൾക്കുന്നത് ആ നന്മ മരം, വർഷയുടെ നിസഹായത കാട്ടി ആ കുട്ടിക്ക് ആവശ്യമുള്ളതിൽ കൂടുതൽ പണം സുമനസുകളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത് നൽകിയത്, അത് ഓപ്പറേഷന്റെ ബില്ലുപോലും പയ്മെന്റ്റ് ചെയ്യുന്നതിന് മുൻപ്, ബാക്കിയുള്ളത് തിരികെചോദിക്കുകയാണ്.
ഓപ്പറേഷൻ കഴിഞ്ഞു ഒന്നു വിശ്രമിക്കാൻ പോലും അവസരം നൽകാതെ പട്ടിയെ പോലെ പിറകെ നടക്കുന്നു എന്നാണ് പറയുന്നത്. അയ്യോ നമ്മൾ ഈ നൻമയുടെ പേര് പറയാൻ പാടില്ല, പറഞ്ഞാൽ ഈ പോസ്റ്റിനു അടിയിൽ നന്മമരങ്ങളുടെ ആരാധകർ നല്ല ഒന്നാന്തരം കമ്മന്റുകളുമായി ചീത്ത വിളിച്ചുകൊണ്ട് വരും. അതല്ലങ്കിൽ ഈ നന്മ മരങ്ങളുടെ ശിങ്കിടികളെ കൊണ്ട് തെറിയഭിഷേകം നടത്തും. ഇതെല്ലം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഇവിടെ ഇക്കാര്യത്തിൽ ഞങ്ങൾ ഇതൊന്നും മുഖ്യമായി കാണുന്നില്ല.
ഒരു രോഗിയുടെ പേരിൽ 48 മണിക്കൂറിൽ 60 ലക്ഷം രൂപ പിരിച്ചെടുത്ത് ആവശ്യക്കാർക്ക് വീതിച്ചു നൽകുന്ന സമാന്തര സർക്കാരെന്ന അവസ്ഥയില്ലേ ഇവരെ എത്തിച്ചത് ഭരിക്കുന്ന സർക്കാരാണ്. ഇവരെ നിലക്ക് നിർത്താൻ ഇവിടെ ഒരു ഭരണ സംവിധാനവും ഇല്ലെങ്കിൽ പിന്നെന്തിനാണ് ഇവിടുള്ള ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനുമൊക്കെ ..? പാവപെട്ട പ്രവാസികളെ പിഴിഞ്ഞ് പാവപെട്ടവന്റെയും കുഞ്ഞുങ്ങളുടെയും ദയനീയത കൊണ്ട് ഇങ്ങനെ പറ്റിച്ചു ജീവിക്കുന്ന ഇവനെയൊക്കെ ഇനിയും എന്തിനാണ് കേരള സർക്കാർ പൂത്തുലയാൻ വിടുന്നത്. വെറും പതിനഞ്ച്ച് ലക്ഷത്തോളം അതല്ലെങ്കിൽ മുപ്പതു ലക്ഷത്തോളം ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആവശ്യക്കാരുടെ കണ്ണുനീരുകാട്ടി പിരിച്ചെടുത്തത് ഒന്നേകാൽ കോടി രൂപ. അതിനു ഞായീകരണമായി പറയുന്നതു ബാക്കി പണം വേറെ രോഗികൾക്ക് കൊടുക്കും എന്നാണ്. ഇതെന്ത് സംവിധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് സമാന്തരമായി വീണ്ടും ഒരു ആരോഗ്യ മാഫിയ നമ്മുടെ കേരളത്തിന് എന്തിനാണ്. മനുഷ്യന്റെ ദൈന്യതയെ കൊള്ളയടിക്കാൻ വരുന്ന ഇവർ നന്മയാണോ, അതോ കൊട്ടാളത്തരമാണോ കാട്ടുന്നത്. ഇങ്ങനെയുള്ള വിയർപ്പിന്റെ അസുഖം ഉളവർക്കൊക്കെ ഇവിടെ സമാന്തര സർക്കാരും ആരോഗ്യമേഖലയുമായി വളരാൻ അനുവാദം നൽകുന്നത് ആരാണ് ? ഇവിടത്തെ ആരോഗ്യ വകുപ്പും സർക്കാരും തന്നെയാണ്.
ഇതിനു മുൻപും പല പ്രാവശ്യം ഈ വിഷയത്തിൽ പല ആരോപണങ്ങളും അടിപിടിയും,വാക്ക് പോരും, കണ്ണുനീരും പ്രതിഷേധവും ഒക്കെ ഈ കൊടും കൊള്ളയെപ്പറ്റി ഉയർന്നു വന്നിരുന്നതാണ്. ആ സമയം പ്രമുഖനായ ഒരു നന്മമരം ലൈവിൽ വന്നു ഇനി ഞാൻ ഈ പണിക്കില്ലെന്നു പറയുകയുണ്ടായി. കരഞ്ഞു പിഴിഞ്ഞിട്ട് പോയ വർ പിന്നെയും രംഗത്ത് വരുകയായിരുന്നു. വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കുന്ന പ്രവാസികളുടെ പണമെടുത്ത് കൊഴുകാൻ ഇരിക്കുന്ന ഇവരോടൊക്കെ എന്ത് ഭാഷയാണ് പറയേണ്ടത് ? കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അമൃത ആശുപത്രി 17 ലക്ഷം രൂപ എസ്റ്റിമേറ്റ് നൽകിയ ശേഷം സർക്കാരിൽ നിന്നും 15 ലക്ഷവും നാട്ടുകാരിൽ നിന്ന് 14 ലക്ഷവും , ഓൺലൈനിനിലൂടെ 30 ലക്ഷവുമാണ് പല കേസുകളിലും പിരിക്കുന്നത്.
17 ലക്ഷം ആവശ്യമായ സർജറിക്ക് എന്തിനാണ് 75 ഉം 90 ഉം ലക്ഷം ആണെന്ന് പറയുന്നു. ചാരിറ്റി അസോസിയേഷൻ എന്ന പേരിൽ ഒരു ഓർഗനൈസ്ഡ് ബിസ്നസ്സ് ഗ്രൂപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ. അതിനുള്ളിൽ പടത്തലവനാകാൻ നടക്കുന്ന കിടമത്സരമാണ് പലപ്പോഴും ഈ പണം തട്ടിപ്പിന്റെയും, സ്ത്രീ ചൂഷണങ്ങളുടെയും യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.
ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും പച്ചയായ യാഥാർഥ്യമാണ്. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ലൈവ് വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം ഇവിടെയാണ് തെളിഞ്ഞു വരുന്നത്. ഇവിടെ സാധാരണകാറായ സുമനസുകൾ ഇങ്ങനെ ചൂഷണം ചെയ്യപ്പെടാനും ഇതുപോലുള്ള നന്മമരങ്ങളും അതുമായി ബന്ധപ്പെട്ട മാഫിയകളും ഇത്തരത്തിൽ തട്ടിപ്പ് നടത്താനും പ്രധാനകാരണമായത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാകാത്തതു തന്നെയാണ്. അതെ ആശുപത്രി മാഫിയകളുടെയും ഈ നന്മമരങ്ങളുടെയും തട്ടിപ്പിന്റെ വേരറുക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കാത്തതു എന്താണ് എന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറയേണ്ട കാര്യം തന്നെയാണ്. ആരോഗ്യ വകുപ്പ് ആശുപത്രി മാഫിയയെ കൊഴുക്കാൻ കണ്ണടക്കുമ്പോൾ, തിന്നു കൊഴുക്കുന്നത് ഇത്തരം കപട ചാരിറ്റിക്കാർ കൂടിയാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കിയാൽ ഓരോ ഓപ്പറേഷനും എത്ര വലിയ ചികിത്സക്കും എല്ലാം പ്രൈവറ്റ് ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും എല്ലാം പൊതുവായ ഒരു വിലവിവര പട്ടിക അല്ലെങ്കിൽ, ഓരോ ഓപ്പറേഷനും എത്ര രൂപ ചിലവാകും എന്ന കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തേണ്ടി വരും. അങ്ങനെ തിട്ടപ്പെടുത്തി ഡോക്ടർമാരുടെ ഫീസ് മുതൽ ചിലവാകുന്ന തുക വരെ ആശുപത്രികളുടെ മുന്നിൽ പ്രദര്ശിപ്പിക്കേണ്ടി വരും. നിയമം നടപ്പിലാക്കാക്കിയാൽ ഈ നമ്മരങ്ങളും വിയർപ്പിന്റെ അസുഖം കൊണ്ട് നടക്കുന്നവന്മാരുമെല്ലാം കടപുഴുകി വീഴും. എന്തുകൊണ്ട് ആരോഗ്യമന്ത്രി ഈ ആക്ട് കേരളത്തിൽ നടപ്പിലാകുന്നില്ല. ഇവിടെ ഒരു മന്ത്രിയുടെ ഭാഗത്തെ ശരിയും തെറ്റും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ജനങ്ങൾ വിലയിരുത്തപ്പെടുന്നത്.