Editor's ChoiceKerala NewsLatest NewsLocal NewsNationalNews
സിഐഡി ഡപ്യൂട്ടി എസ്പി, വി. ലക്ഷ്മിയെ കൊലപ്പെടുത്തി കെട്ടിതൂക്കിയെന്ന് സംശയം.

ബെംഗളൂരു / ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) ഡപ്യൂട്ടി എസ്പിയെ ബെംഗളൂരുവിൽ അടുത്ത സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിഐഡി ഡപ്യൂട്ടി എസ്പി, വി. ലക്ഷ്മി(31)യെയാണ് ബെംഗളൂരുവിലെ അന്നപൂർണേശ്വരി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ലക്ഷ്മി 2014 ബാച്ചിലെ കെഎസ്പിഎസ് ഓഫിസർ ആണ്. 2017ലാണ് ലക്ഷ്മി സർവീസിൽ കയറുന്നത്. മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകിയിരിക്കുകയാണ്.